2010 ഡിസംബർ 16, വ്യാഴാഴ്‌ച

കെ.വി. തോമസിന് സമാധാനിക്കാം; ഞാനെങ്ങനെ രോഗിയായെന്നു ചോദിക്കാന്‍ ഇനി കാര്‍ത്യായനിയില്ല | Madhyamam

കെ.വി. തോമസിന് സമാധാനിക്കാം; ഞാനെങ്ങനെ രോഗിയായെന്നു ചോദിക്കാന്‍ ഇനി കാര്‍ത്യായനിയില്ല Madhyamam

അന്ത്യസമയം

അന്ത്യസമയം നിലവില് വരുന്ന ദിവസം കുറ്റവാളികള് സത്യം ചെയ്ത് പറയും:


തങ്ങള് ( ഇഹലോകത്ത് ) ഒരു നാഴിക നേരമല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ലെന്ന് . അപ്രകാരം തന്നെയായിരുന്നു
അവര് ( സത്യത്തില് നിന്ന് ) തെറ്റിക്കപ്പെട്ടിരുന്നത്. വിജ്ഞാനവും വിശ്വാസവും നല്കപ്പെട്ടവര് ഇപ്രകാരം പറയുന്നതാണ്: അല്ലാഹുവിന്റെ രേഖയിലുള്ള പ്രകാരം ഉയിര്ത്തെഴുന്നേല്പിന്റെ നാളുവരെ നിങ്ങള് കഴിച്ചുകൂട്ടിയിട്ടുണ്ട്.എന്നാല് ഇതാ ഉയിര്ത്തെഴുന്നേല്പിന്റെ നാള്. പക്ഷെ നിങ്ങള് ( അതിനെപ്പറ്റി ) മനസ്സിലാക്കിയിരുന്നില്ല. എന്നാല് അക്രമം പ്രവര്ത്തിച്ചവര്ക്ക് അന്നത്തെ ദിവസം അവരുടെ ഒഴികഴിവ് പ്രയോജനപ്പെടുകയില്ല. അവര് പശ്ചാത്തപിക്കാന് അനുശാസിക്കുപ്പെടുന്നതുമല്ല.മനുഷ്യര്ക്ക് വേണ്ടി ഈ ഖുര്ആനില് എല്ലാവിധ ഉപമയും നാം വിവരിച്ചിട്ടുണ്ട്. നീ വല്ല ദൃഷ്ടാന്തവും കൊണ്ട് അവരുടെ അടുത്ത് ചെന്നാല് അവിശ്വാസികള് പറയും: നിങ്ങള് അസത്യവാദികള് മാത്രമാണെന്ന് .

മുഹമ്മദ് നബിയുടെ(s‎) വാക്കുകള്

മുഹമ്മദ് നബിയുടെ(s‎) വാക്കുകള്




* സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.

* ഭാര്യയുടെ രഹസ്യങ്ങള് പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില് ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.

* ദൈവം ഏറ്റവും വേഗം ശിക്ഷ നല്കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.

* അടുത്ത ബന്ധുക്കള്ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.

* നിങ്ങള് ദാരിദൃത്തെ ഭയപ്പെടുമ്പോള് ന്ല്കുന്ന ദാനമാണ് ദാനങ്ങളില് ഉത്തമം.

* ദരിദ്രന് ന്ല്കുന്ന ദാനം ഒരു പ്രതിഫലം നല്കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്കുന്നു. ദാനത്തിന്റെതും ബന്ധം ചേര്ത്തതിന്റെതും.

* മതം ഗുണകാഷയാകുന്നു.

* മതത്തില് നിങ്ങള് പാരുഷ്യം ഉണ്ടാക്കരുത്.

* കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില് പ്പെട്ടവനല്ല.

* വഴിയില് നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.

* വിവാഹം നിങ്ങള് പരസ്യ പ്പെടുത്തണം.

* ഒരാള് കച്ചവടം പറഞ്ഞതിന്റെ മേല് നിങ്ങള് വിലകൂട്ടി പരയരുത്.

* നിങ്ങള് പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.

* നിങ്ങള് പരസ്പരം ഭീഷണിപ്പെടുത്തരുത്.

* നിങ്ങള് മരിച്ചവന്റെ പേരില് അലമുറ കൂട്ടരുത്.

* മരിച്ചവരെ പറ്റി നിങ്ങള് കുറ്റം പറയരുത്.

* നന്മ കല്പിക്കണം തിന്മ വിരോധിക്കണം.

* ഒരുവന് രോഗിയായാല് അവനെ സന്ദര്ശിക്കണം..

* ആരെങ്കിലും ക്ഷണിച്ചാല് ആ ക്ഷണം സ്വീകരിക്കണം.

* പരസ്പരം കരാറുകള് പലിക്കണം.

* അതിഥികളെ ആദരിക്കണം.

* അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.

* ആപല്ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.

* തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില് ഞാന് ശത്രുതയിലായിരിക്കും.

* വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന് അതീവ ഭാഗ്യവാന്.

* അധികാരം അനര്ഹരില് കണ്ടാല് നിങ്ങള് അന്ത്യനാള് പ്രതീക്ഷിക്കുക.

* ഭരണാധികാരിയുടെ വഞ്ചനെയെക്കാള് കടുത്ത വഞ്ചനയില്ല.

* മര്ദ്ധിതന്റെ പ്രാര്ത്ഥന നിങ്ങള് സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില് യാതൊരു മറയും ഇല്ല.

* നിങ്ങളില് ശ്രേഷ്ടന് ഭാര്യയോട് നന്നായി വര്ത്തിക്കുന്നവനാണ്.

* ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.

* നിങ്ങള് കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള് ദൈവ സിംഹാസനം പോലും വിറക്കും

* സ്വന്തം ഭാര്യക്ക് ഭക്ഷണം നല്കുന്നതില് പോലും നിങ്ങള്ക്ക് പ്രതിഫലമുണ്ട്.

* ധനം എല്ലാവര്ക്കും നല്കാന് കഴിയില്ല. എന്നാല് മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്ക്കും നല്കാന് കഴിയും.

* ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.

* അസൂയാര്ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്ഗത്തില് ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.

* സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില് ഏറ്റവും ഉത്തമമായത്.

* ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.

* ദൈവം ഏറ്റവും വേഗം പ്രതിഫലം നല്കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്ക്കുന്നതിനുമാണ്.

* മല്ലയുദ്ധത്തില് ജയിക്കുന്നവനല്ല ശക്തന്. കോപം വരുമ്പോള് അത് അടക്കി നിര്ത്തുന്നവനാണ്.

* കോപം വന്നാല് മൌനം പാലിക്കുക.

* നിങ്ങള് ആളുകള്ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.

* മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില് നിങ്ങള്ക്ക് പുണയമുണ്ട്.

* നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില് നിങ്ങളും കുട്ടികളെ പോലെയാവുക.

* നിങ്ങള്ക്ക് ള്ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള് മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.

* മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.

* ഒരാള് മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല് അന്ത്യ നാളില് ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.

* തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും

* ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.

* മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.

* പലിശ വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില് നില്ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു

* പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന് പ്രേരിപ്പിക്കും.

* മുഖസ്തുതി പറയുന്നവന്റെ വായില് മണ്ണു വാരിയിടണം.

* സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള് ഉത്തമമായ ഭക്ഷണമില്ല.

* പ്രഭാത പ്രാര്ത്ഥന ക്ഴിഞ്ഞാല് അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള് വിശ്രമിക്കരുത്.