കാസര്‍കോട് മാധ്യമം
എന്‍ഡോസള്‍ഫാന്‍ ഫലപ്രദമായി നിരോധിക്കണം -സോളിഡാരിറ്റി
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഫലപ്രദമായി നിരോധിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ ശില്‍പശാല ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കപ്പെട്ട കേരളത്തില്‍ എച്ച്.ഐ.എല്‍ കമ്പനി ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുന്നതായി ശില്‍പശാല ചൂണ്ടിക്കാട്ടി. ഒരു നാടുതന്നെ രോഗാതുരമാക്കിയ എന്‍ഡോസള്‍ഫാന്‍ മറ്റിടങ്ങളിലും ഈ ദുരിതം ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണം. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടുരൂപക്ക് അരി പദ്ധതിയില്‍ മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും ഉള്‍പ്പെടുത്തണം.
endosulphan news
മറുപടിഇല്ലാതാക്കൂ